Pages

Monday, August 13, 2012

Shyama Sundara Pushpame

Song : Shyama Sundara Pushpame
Film : Yudhakandam
Lyrics : ONV Kuruppu
Singer : K J Yesudas
Music : K Raghavan Master

  Song Lyrics of Syama Sundara Pushpame


Shyama sundara pushpame
ente prema sangeeethamanu nee
dhyanaleenamirippu njaan
dhaanaleenamirippu njaan
gaanamenne marakkumo
ente ganamennil marikkumo

Shyama sundara pushpame

Veereyetho vipanchiyil
paranneruvanathinakumo
vedana than sruthi kalarnnathu
veroru ragamakumo
verpedum ina pakshi than
shoka venu nadamayi maarumo

Shyama Sundara pushpame

Ente sooryan erinjadangi
ee sandhya than swarna medayil
ente kunkuma padamakave
innu kathi erinju poy
meghamay megharagamayi varoo
vegamee thee keduthan
Shyama sundara pushpame
ente prema sangeeethamanu nee
dhyanaleenamirippu njaan
dhaanaleenamirippu njaan
gaanamenne marakkumo
ente ganamennil marikkumo

ഗാനം - ശ്യാമ സുന്ദര പുഷ്പമേ
സിനിമ -  യുദ്ധകാണ്ഡം
എഴുതിയത് - ഒ. എന്‍. വി.
പാടിയത് - കെ ജെ യേശുദാസ്
സംഗീതം - കെ. രാഘവന്‍ മാസ്റ്റര്‍


ശ്യാമ സുന്ദര പുഷ്പമേ...

ശ്യാമ സുന്ദര പുഷ്പമേ
എന്‍റെ പ്രേമ സംഗീതമാണ് നീ
ധ്യാനലീനമിരിപ്പു ഞാന്‍
ധ്യാനലീനമിരിപ്പു ഞാന്‍
ഗാനമെന്നെ മറക്കുമോ
എന്‍റെ ഗാനമെന്നില്‍ മരിക്കുമോ

വേറെ ഏതൊ വിപഞ്ചിയില്‍
പടര്‍ന്നേറുവാനതിനാവുമോ
വേദന തന്‍ ശ്രുതി കലര്‍ന്നത്
വേറൊരു രാഗമാകുമോ
വേര്‍പെടും ഇണ പക്ഷിതന്‍
ശോക വേണു നാദമായി മാറുമോ
ശ്യാമ സുന്ദര പുഷ്പമേ

എന്‍റെ സുര്യന്‍ എരിഞ്ഞടങ്ങി
ഈ സന്ധ്യ തന്‍ സ്വര്‍ണണമേടയില്‍
എന്‍റെ കുങ്കുമ പാടമാകവേ
ഇന്നു കത്തിയെരിഞ്ഞുപോയ്
മേഘമായ് മേഘരാഗമായ്
വരൂ വേഗമീ തീകെടുത്താന്‍

ശ്യാമ സുന്ദര പുഷ്പമേ
എന്‍റെ പ്രേമ സംഗീതമാണ് നീ
ധ്യാനലീനമിരിപ്പു ഞാന്‍
ധ്യാനലീനമിരിപ്പു ഞാന്‍
ഗാനമെന്നെ മറക്കുമോ
എന്‍റെ ഗാനമെന്നില്‍ മരിക്കുമോ

More Song Lyrics

No comments:

Post a Comment